മൈലാഞ്ചി- നമ്മൾ അറിയേണ്ടത്
വീട്ടുവളപ്പിലും പറമ്പുകളിലുമൊക്കെയായി തഴച്ചു വളർന്നിരുന്ന മൈലാഞ്ചി ചെടികളിൽ നിന്ന് ഇലകൾ പറിച്ച് വീടുകളിൽ കൊണ്ടുവന്ന് അമ്മിയിൽ അരച്ച്, ഉള്ളം കൈകളിലും വിരലുകളിലും പത്തിരിയും തൊപ്പിയുമൊക്കെ ഇട്ടുകൊടുത്തിരുന്ന ദൃശ്യങ്ങൾ ഇന്ന് വളരെ അപൂർവമാണ്. പകരം കടകളിൽ നിന്നും വാങ്ങുന്ന മൈലാഞ്ചി ട്യൂബുകൾ ഉപയോഗിച്ച് കൈകളിലും കാലുകളിലുമൊക്കെയായി ചെയ്യുന്ന മനോഹര ഡിസൈനുകളാണ് നമുക്കു ചുറ്റും കാണാൻ കഴിയുന്നത്. അൽപം ക്ഷമയും കരവിരുതും ഉണ്ടെങ്കിൽ, മൈലാഞ്ചി ട്യൂബ് ഉപയോഗിച്ച് മനോഹരങ്ങളായ ഡിസൈനുകൾ അനായാസം ചെയ്‌തെടുക്കാൻ കഴിയുന്നു എന്നത് തന്നെയാണ് മൈലാഞ്ചി ട്യൂബുകൾക്ക് ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം.
ഏഷ്യയുടെയും ആഫ്രിക്കയുടെയും ഉഷ്ണമേഖലകളിൽ ധാരാളമായി കണ്ടുവരുന്ന മൈലാഞ്ചി, വളരെയേറെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്. തൊലി സംബന്ധമായ അസുഖങ്ങൾ, മുടിയുടെ നര, താരൻ, നഖങ്ങളിലുണ്ടാകുന്ന അസുഖങ്ങൾ തുടങ്ങിയവക്കെല്ലാം നല്ലൊരു പ്രതിവിധിയാണ് മൈലാഞ്ചി.
പുരാതന കാലം മുതൽ തന്നെ വിവാഹങ്ങൾ, ഉത്സവങ്ങൾ, മറ്റു ആഘോഷവേളകളിലെല്ലാം തന്നെ, ജാതിമത ഭേദമന്യേ, ഇന്ത്യയിലുടനീളം മൈലാഞ്ചി ഉപയോഗിച്ച് വരുന്നുണ്ട്. ആചാരങ്ങളുടെയോ സംസ്കാരങ്ങളുടെയോ ഭാഗമായിട്ടാണ് അവർ ഇതിനെ കാണുന്നതെങ്കിൽ, ബിസിനസ്സ് കണ്ണോടെയാണ് മറ്റൊരു കൂട്ടർ ഇതിനെ കാണുന്നത്. അത്കൊണ്ട് തന്നെയാണ് 'മൈലാഞ്ചി കല്യാണ'മെന്ന പേരിൽ വിവാഹാചാരങ്ങളിലെ ഒരു അവിഭാജ്യ ഘടകമായി മൈലാഞ്ചിയെ പലരും കാണുന്നത്. ഇത്തരക്കാർ തന്നെയാണ് ഇപ്പോൾ 'മഞ്ഞൾ കല്യാണ'വുമായി രംഗത്ത് വന്നിട്ടുള്ളതും!
ആധുനികതയോടൊപ്പം അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യർക്ക് പ്രകൃതിയുടെ വരദാനമായി ലഭിച്ച ഈ ഔഷധ സസ്യത്തെ സംരക്ഷിക്കാനോ അതിൽ നിന്നും നമുക്ക് ലഭിക്കുന്ന ഗുണഫലങ്ങളെ അനുഭവിച്ചറിയുവാനുള്ള സമയമോ താല്പര്യമോ ഇല്ല. കടകളിൽ ലഭിക്കുന്ന മൈലാഞ്ചി ട്യൂബുകൾക്ക് ഇത്രയധികം പ്രചാരം ലഭിക്കുവാനുള്ള കാരണവും ഇത് തന്നെയാണ്. മനുഷ്യരുടെ ഈ ദൗർഭല്യത്തെ ചൂഷണം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കോർപറേറ്റുകളും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്. മൈലാഞ്ചി ട്യൂബുകളിൽ പലതിലും അപകടകാരികളായ പല കെമിക്കലുകളും ചേർക്കുന്നുണ്ടെന്ന വാർത്തകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കടകളിലും ഓൺലൈൻ ഷോപ്പുകളിലും ഒറിജിനൽ ഹെന്ന എന്ന പേരിൽ ലഭിക്കുന്ന പൗഡറുകളിൽ പോലും വ്യാജന്മാരുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ആവശ്യമുള്ളതെന്തും ലഭ്യമാകുന്ന online supermarket കളിൽ fresh henna leaves ലഭിക്കുന്നത് ആവശ്യക്കാർക്ക് ഏറെ സഹായകരമാണ്. മൈലാഞ്ചി ഇലകൾ ആവശ്യമായ അളവിൽ ലഭിക്കാത്തത് കൊണ്ടായിരിക്കാം പല online supermarket കളിലും out of stock കാണിക്കുന്നത്.
നമ്മുടെ വീട്ടുവളപ്പിൽ മൈലാഞ്ചി ചെടികൾ നട്ടുകൊണ്ട് നമുക്ക് നമ്മുടെ ഭാവി തലമുറയെയും പ്രകൃതിയെയും സംരക്ഷിക്കാം.
www.dailysouq.in
www.facebook.com/dailysouq.in



Comments
Post a Comment